വാഷിങ്ടൺ: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അമേരിക്ക രഹസ്യമായി ആയുധങ്ങൾ നൽകി സഹായിച്ചിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രക്ഷോഭകരിലേക്ക് തോക്കുകൾ എത്തിച്ചത് കുർദ് സമൂഹത്തിന്റെ സഹായത്തോടെ ആയിരുന്നുവെന്നും, ആ ആയുധങ്ങൾ ഇപ്പോൾ കുർദുകളുടെ കൈവശം തന്നെയായിരിക്കാമെന്നാണു താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ......
കേരള നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാനാവാത്തത് വലിയ വിഷയം തന്നെയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതിനാല്‍ യാത്ര ഓരോരുത്തരുടേയും ബജറ്റിനെ മാത്രമല്ല തൊഴിലിനേയും ബാധിക്കുമെന്ന് ഭയക്കുന്നുണ്ട്.
എന്നാല്‍ ആലോചിക്കേണ്ട മറ്റൊരു കാര്യം, സ്കൂള്‍ അവധിക്കാലത്ത് പ്രവാസികളുടെ കുടുംബാംഗങ്ങള്‍ വലിയ ശതമാനം വിദേശത്തേക്ക് വരാറുണ്ട്. ......
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാമെന്ന തരത്തിലുള്ള പരാമർശവുമായി ഇടുക്കിയിലെ കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. ......
തൃശൂരിൽ ബിജെപി വോട്ടർമാരെ സ്വാധീനിക്കാനായി വീണ്ടും കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും. കിറ്റുകള്‍ ബിജെപിയുടേതെന്ന് ആരോപിച്ച് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ ഗോഡൗണ്‍ വളയുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വാടാനപ്പള്ളിയിൽ 4000 കിറ്റുകൾ പിടിച്ചെടുത്തു. ......

ദോഹ: വിശുദ്ധ ഖുറാൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പുതിയ ഖുറാൻ പാഠശാലകൾ (Circles) കൂടി ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ ആൻഡ് റിലിജിയസ് ഗൈഡൻസ് വിഭാഗമാണ് ഈ കേന്ദ്രങ്ങൾ തുറന്നത്.
സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഖുറാൻ പാരായണ പദ്ധതികളുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.മികച്ച രീതിയിലുള്ള പാരായണവും (Recitation) താജ്വീദും പഠിപ്പിക്കുന്നതിനായി ശാസ്ത്രീയമായ രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഖുറാൻ മനഃപാഠമാക്കിയ യോഗ്യരായ അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കും ക്ലാസുകൾ നടക്കുക.അബ അൽ-ഹീറാൻ: ഇബ്നു അതിയ്യ സെന്റർ (മോസ്ക് നമ്പർ 691).
റൗദത്ത് അൽ-ഹമാമയിലേ അൽ-സിബ്തൈൻ സെന്റർ (മോസ്ക് നമ്പർ 483)എന്നീ കേന്ദ്രങ്ങളാണ് പുതിയ വയിൽ പ്രധാനപ്പെട്ടവ.
സമൂഹത്തിലെ വിവിധ പ്രായത്തിലുള്ളവർക്ക് ഖുറാൻ പഠനത്തിന് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ......
ദോഹ:ആഗോളതലത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഖത്തറിന്റെ വിദേശ നിക്ഷേപങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെയും വളർച്ചയുടെയും നട്ടെല്ലായി മാറുന്നു. ഖത്തർ വിഷൻ 2030-ന്റെ ഭാഗമായി നടപ്പിലാക്കുന്ന സന്തുലിത സാമ്പത്തിക നയങ്ങൾ ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഖത്തറിന് കരുത്താകുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ഖത്തറിന്റെ പരമാധികാര നിക്ഷേപ നിധിയായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (QIA) ഏകദേശം 580 ബില്യൺ ഡോളർ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ......
ദോഹ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രി ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ പ്രമുഖ പ്രാദേശിക ഉൽപ്പാദകരായ 'മസ്രതി' (Mazzraty) സന്ദർശിച്ചു. അൽ-റിഫയിലെ ബ്രോയിലർ ചിക്കൻ ഉൽപ്പാദന കേന്ദ്രത്തിലും റൗദത്ത് റാഷിദിലെ ഡയറി പ്രോജക്റ്റിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്.
രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ മസ്രതി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ......
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഡോക്ടറെ വീട്ടിൽ കയറി ആക്രമിച്ച നാലു സ്ത്രീകൾ അറസ്റ്റിൽ. സീനിയർ ലേഡി ഗൈനക്കോളജിസ്റ്റ് പെരിന്തൽമണ്ണ പഞ്ചമ സ്കൂൾ റോഡിലുള്ള ഡോ.എ.ടി.സിനിയെ (48) മർദ്ദിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ......
വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ യുഎസ് എഫ്–15ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസിക സൈനിക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ അതെങ്ങനെ സാധ്യമായി എന്ന ചോദ്യം ലോകമെമ്പാടുമുള്ള ജനങ്ങൾ ഉയർത്തുന്നുണ്ട്. ഇറാന്റെ മണ്ണിൽ പരിക്കുകളോടെ 24 മണിക്കൂറിലേറെയാണ് കേണൽ റാങ്കിലുള്ള അമേരിക്കൻ വൈമാനികൻ കഴിഞ്ഞത്. ......